നേരത്തെ സംഭവിക്കേണ്ടതായിരുന്നു, എങ്കിലും വൈകിയില്ല; സഞ്ജുവിന്റെ ബാറ്റിംഗ് നന്നായി ആസ്വദിച്ചു: പ്രശംസിച്ച് ജയ്ഷാ

ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് നിയുക്ത ഐസിസി ചെയര്‍മാനും, ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ

New Update
jay shah

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച് നിയുക്ത ഐസിസി ചെയര്‍മാനും, ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. സഞ്ജു സാംസണിന്റെ ബാറ്റിംഗ് നന്നായി ആസ്വദിച്ചെന്ന് പറഞ്ഞ ജയ് ഷാ, സൂര്യകുമാര്‍ യാദവിന്റെയും, ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും മികച്ച പ്രകടനത്തെയും പ്രശംസിച്ചു.

Advertisment

''പരമ്പര തൂത്തുവാരി.  ഞങ്ങളുടെ 297 ആണ് ടി20 ചരിത്രത്തില്‍ ഒരു മുഴുവന്‍ അംഗ (ഐസിസി) ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. സഞ്ജു സാംസണിന്റെ ബാറ്റിംഗ് ഞാന്‍ നന്നായി ആസ്വദിച്ചു. അദ്ദേഹം അര്‍ഹതപ്പെട്ട സെഞ്ച്വറി നേടി. ഇത് നേരത്തെ സംഭവിക്കേണ്ടതായിരുന്നു. എങ്കിലും വൈകിയില്ല.

സൂര്യകുമാറും, ഹാര്‍ദ്ദിക് പാണ്ഡ്യയും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. സീനിയേഴ്‌സ് എന്താണ് ചെയ്യേണ്ടതെന്ന് അവര്‍ കാണിച്ചു തന്നു. മികച്ചത്. അടുത്തത് ബ്ലാക് ക്യാപ്‌സിനെതിരായ ടെസ്റ്റ് മത്സരങ്ങളിലേക്കാണ് എല്ലാ കണ്ണുകളും''-ജയ് ഷായുടെ വാക്കുകള്‍.

Advertisment