ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ജയ് ഷാ; ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞേക്കും

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അടുത്ത ചെയർമാനായുള്ള തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ നടക്കുമെന്ന് റിപ്പോർട്ട്

New Update
jay shah

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻ്റെ (ഐസിസി) അടുത്ത ചെയർമാനായുള്ള തിരഞ്ഞെടുപ്പ് ഈ വർഷം നവംബറിൽ നടക്കുമെന്ന് റിപ്പോർട്ട്. ഗ്രെഗ് ബാർക്ലേയാണ് കഴിഞ്ഞ നാലു വർഷമായി ഐസിസി ചെയർമാൻ. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്നാണ് സൂചന.

Advertisment

2009 മുതൽ ക്രിക്കറ്റ് ഭരണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഷാ മുമ്പ് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ്റെ ജോയിൻ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2015ൽ ബിസിസിഐയിൽ ചേർന്ന അദ്ദേഹം 2019 സെപ്റ്റംബറിൽ ബോർഡ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിക്കുന്നത് സംബന്ധിച്ച് ജയ് ഷാ ഇതുവരെ പ്രതികരിച്ചിട്ടില്ല. മത്സരിക്കാന്‍ തീരുമാനിച്ചാല്‍ അദ്ദേഹം ബിസിസിഐ സെക്രട്ടറി സ്ഥാനം ഒഴിയും.

Advertisment