റയൽ മാഡ്രിഡും ബാഴ്‌സലോണയും നേർക്കുനേർ. സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ കിരീട പേരാട്ടം ഇന്ന്

നിലവിലെ ജേതാക്കളാണ്‌ റയൽ. സെമിയിൽ മയ്യോർക്കയെ വീഴ്‌ത്തിയാണ്‌ ഫനലിൽ പ്രവേശിച്ചത്. അത്‌ലറ്റികോ ബിൽബാവോയെ തോൽപ്പിച്ചാണ് ബാഴ്‌സ സീറ്റുറപ്പിച്ചത്.

New Update
Spanish Supercup Final

ജിദ്ദ: സ്‌പാനിഷ്‌ സൂപ്പർ കപ്പ്‌ ഫുട്‌ബോളിന്റെ കലാശ പോരാട്ടം ഇന്ന്‌. റയൽ മാഡ്രിഡും ബാഴ്‌സലോണയുമായി നടക്കുന്ന കിരീട പോരാട്ടം സൗദി അറേബ്യയിലെ ജിദ്ദ കിങ്‌ അബ്‌ദുള്ള സ്‌പോർട്‌സ്‌ സിറ്റി സ്‌റ്റേഡിയത്തിൽ രാത്രി 12.30ന്‌ നടക്കും.

Advertisment

നിലവിലെ ജേതാക്കളാണ്‌ റയൽ. സെമിയിൽ മയ്യോർക്കയെ വീഴ്‌ത്തിയാണ്‌ ഫനലിൽ പ്രവേശിച്ചത്.  അത്‌ലറ്റികോ ബിൽബാവോയെ തോൽപ്പിച്ചാണ് ബാഴ്‌സ സീറ്റുറപ്പിച്ചത്. 

കഴിഞ്ഞവർഷവും ഫൈനലിൽ റയലും ബാഴ്‌സയുമായിരുന്നു ഏറ്റുമുട്ടിയത്‌.

റയൽ 4 - 1ന്‌ ബാഴ്‌സയെ തകർത്തു. 14 തവണ ജേതാക്കളായ ബാഴ്‌സയ്‌ക്കാണ്‌ കൂടുതൽ കപ്പ്‌. റയലിന്‌ 13 തവണ കപ്പ് സ്വന്തമാക്കാൻ സാധിച്ചു. 

റയലിനു ഇന്ന്‌ ജയിച്ചാൽ ഒപ്പമെത്താം. ഈ സീസണിൽ രണ്ടാംതവണയാണ്‌ ഇരുടീമുകളും നേർക്കുനേർ എത്തുന്നത്‌. സ്‌പാനിഷ്‌ ലീഗിൽ നാല്‌ ഗോളിന്‌ ബാഴ്‌സ ജയിച്ചിരുന്നു.

Advertisment