ചാമ്പ്യൻസ് ട്രോഫി 2025. ഇന്ത്യയ്ക്കൊപ്പം നേട്ടം കൊയ്ത് ജിയോ ഹോട്ട്സ്റ്റാറും. ലൈവ് സ്ട്രീമിംഗ് കാഴ്ചക്കാരുടെ എണ്ണം 66.9 കോടി കവിഞ്ഞു

മുൻപത്തെ ലൈവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർദ്ധനവ് 76 ശതമാനം കൂടുതലാണ്. അതോടൊപ്പം വളർച്ചയിൽ 160 ശതമാനവും. 

New Update
jio hotstar

ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ എത്തിയപ്പോൾ നേട്ടം കൊഴ്ത് ജിയോ ഹോട്ട് സ്റ്റാറും.

Advertisment

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഒടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്ട്സ്റ്റാറിന്റെ കാഴ്ചക്കാരുടെ  എണ്ണം 66.9 കോടി കവിഞ്ഞതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നു. 

മുൻകാല റെക്കോർഡുകൾ തകർത്ത് 19.25 കോടി (192.5 ദശലക്ഷം) കാഴ്ചക്കാരെയാണ് ജിയോ ഹോട്ട്സ്റ്റാർ  നേടിയത്.

മുൻപത്തെ ലൈവുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ വർദ്ധനവ് 76 ശതമാനം കൂടുതലാണ്. അതോടൊപ്പം വളർച്ചയിൽ 160 ശതമാനവും. 

ഇന്ത്യ ന്യൂസിലൻഡ് മത്സരത്തിൽ കാഴ്ചക്കാരുടെ എണ്ണം 40 കോടി കവിഞ്ഞിരുന്നു. ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന  പാകിസ്ഥാനുമായുളള മത്സരത്തിൽ 60.2 കോടിയിലധികം കാഴ്ചക്കാരുമായി റെക്കോർഡും ജിയോ ഹോട്ട്സ്റ്റാർ സൃഷ്ടിച്ചു.

നാലു വിക്കറ്റിനാണ് ഇന്ത്യൻ വിജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയ ഉയർത്തിയ 265 റൺസിന്റെ വിജയലക്ഷ്യം ഇന്ത്യ 48.1 ഓവറിൽ മറികടന്നു. 

അർധസെഞ്ചുറി നേടിയ വിരാട് കോഹ്‍ലിയാണ് (98 പന്തിൽ 84) ഇന്ത്യയെ വിജയിത്തിലേക്ക് നയിച്ചത്. കെ എൽ രാഹുലും (34 പന്തിൽ 42), രവീന്ദ്ര ജഡേജ (1 പന്തിൽ 2) എന്നിവർ പുറത്താവാതെ നിന്നു. 2023ലെ ഏകദിന ലോകകപ്പ്‌ ഫൈനലിലെ തോൽവിക്ക് ഇതോടെ ഇന്ത്യ മധുരപ്രതികാരം വീട്ടി. സ്കോർ: ഓസ്ട്രേലിയ 264/10. ഇന്ത്യ 267/6. 

Advertisment