Advertisment

'ആറു വര്‍ഷമായി പ്രിയപ്പെട്ട ഓര്‍മകളെത്തിയത് പിങ്ക് ജഴ്‌സിയിലൂടെയാണ്, നന്ദി, ഒരുപാട് എഴുതാനുണ്ടെങ്കിലും നിര്‍ത്തുന്നു'; രാജസ്ഥാന്‍ റോയല്‍സിന് ഹൃദയത്തിന്റെ ഭാഷയില്‍ ബട്ട്‌ലറുടെ കുറിപ്പ്, മറുപടിയുമായി സഞ്ജു

രാജസ്ഥാന്‍ റോയല്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറുടെ പേരില്ലാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു

New Update
jos buttler

രാജസ്ഥാന്‍ റോയല്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് താരം ജോസ് ബട്ട്‌ലറുടെ പേരില്ലാത്തത് ആരാധകരെ ഞെട്ടിച്ചിരുന്നു. സഞ്ജു സാംസണ്‍, യഷ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, സന്ദീപ് ശര്‍മ എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്. ബട്ട്‌ലറെ നിലനിര്‍ത്താത്തതില്‍ ആരാധകര്‍ അതൃപ്തിയിലാണ്.

Advertisment

പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന് നന്ദി പറഞ്ഞ് വൈകാരികമായ കുറിപ്പ് താരം പങ്കുവച്ചു. തൻ്റെ ക്രിക്കറ്റ് യാത്രകളിലെ ഏറ്റവും പ്രിയപ്പെട്ട ചില ഓർമ്മകൾ രാജസ്ഥാൻ റോയൽസിനൊപ്പവും വന്നതാണെന്ന് ബട്ട്‌ലർ തൻ്റെ പോസ്റ്റിൽ പറഞ്ഞു.

"ഇതാണ് അവസാനമെങ്കില്‍, രാജസ്ഥാൻ റോയൽസിനും അവിശ്വസനീയമായ 7 സീസണുകളിൽ ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവർക്കും നന്ദി. 2018 എൻ്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വർഷങ്ങൾ ആരംഭിച്ചു.  കഴിഞ്ഞ 6 വർഷമായി എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ്മകൾ ഒരു പിങ്ക് ഷർട്ടിലാണ് വന്നത്. എന്നെയും എൻ്റെ കുടുംബത്തെയും ഇരുകൈകളും നീട്ടി സ്വീകരിച്ചതിന് നന്ദി. ഇനിയും ഒരുപാട് എഴുതാൻ കഴിയും, പക്ഷേ അത് ഇവിടെ നിര്‍ത്തുന്നു''-ബട്ട്‌ലര്‍ കുറിച്ചു.

ബട്ട്‌ലര്‍ എന്നും റോയല്‍സ് കുടുംബമായിരിക്കുമെന്ന് രാജസ്ഥാന്‍ റോയല്‍സ് കമന്റ് ചെയ്തു. ടീം ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍, മുന്‍ റോയല്‍സ് താരം യുസ്വേന്ദ്ര ചഹല്‍ തുടങ്ങിയവരും കമന്റ് ചെയ്തു. 'ബ്രോക്കണ്‍ ഹാര്‍ട്ട്' ഇമോജിയാണ് സഞ്ജു പങ്കുവച്ചത്.

 

 

Advertisment