സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/EqT3AXlGMVhBxviFEXmH.jpg)
പോർട്ട് മോറെസ്ബി: പാപ്പുവ ന്യൂ ഗിനിയയുടെ വനിതാ ഓൾറൗണ്ടർ കായ അരൂവ (33) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. 2017 മുതല്‍ പാപ്പുവ ന്യൂ ഗിനിയയുടെ ദേശീയ ടീമിന്റെ ഭാഗമായിരുന്ന കായ ഈ വര്‍ഷം ജനുവരിയില്‍ ഫിജിക്കെതിരെ നടന്ന മത്സരത്തിലാണ് അവസാനം കളിച്ചത്.
Advertisment
2018ല്‍ ടി20 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ടീമിന്റെ ക്യാപ്റ്റനായി. അതേ വർഷം തന്നെ ഐസിസി വിമൻസ് ഗ്ലോബൽ ഡെവലപ്‌മെൻ്റ് സ്ക്വാഡിൽ ഇടം നേടുകയും ചെയ്തു. 39 ടി20 മത്സരങ്ങളില്‍ കായ ദേശീയ ടീമിനെ നയിച്ചു.
ഇതില്‍ 29 മത്സരങ്ങളും വിജയിച്ചു. ടി20യില്‍ 59 വിക്കറ്റ് വീഴ്ത്തിയ കായ, ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന പാപ്പുവ ന്യൂ ഗിനിയയുടെ വനിതാ താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി.