New Update
/sathyam/media/media_files/wOzHuyunuBANBA1tyLav.jpg)
ബെംഗളൂരു: പ്രമുഖ സ്‌പോര്‍ട്‌സ് ക്യാമറമാന്‍ തിരു അന്തരിച്ചു. കമലാനന്ദിമുത്തു തിരുവള്ളുവന്‍ എന്നാണ് മുഴുവന്‍ പേര്. മരണകാരണം വ്യക്തമല്ല. കുഴഞ്ഞുവീണാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
Advertisment
ഇന്നലെ നടന്ന വനിതാ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തിലും തിരു ക്യാമറയുമായെത്തിയിരുന്നു. പിന്നാലെയായിരുന്നു അപ്രതീക്ഷിത മരണം. തിരുവിന്‍റെ അപ്രതീക്ഷിത മരണത്തില്‍ അനുശോചിച്ച് ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ക്യാമറാമാന്‍മാര്‍ കറുത്ത ആംബാന്‍ഡ് അണിഞ്ഞു.
തിരുവിന്റെ മരണത്തില്‍ ബിസിസിഐ അനുശോചിച്ചു. കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ അടക്കമുള്ള പ്രമുഖരും ദുഖം രേഖപ്പെടുത്തി.