തെക്കേ ഇന്ത്യക്കാരോട് ബിസി സിഐക്ക് അവഗണന! തിരസ്‌ക്കാരത്തിന്റെ കയ്പ്പുനീര് ഏറെ കുടിച്ച കരുൺ നായരോട് ഇനിയെങ്കിലും ക്രിക്കറ്റ് ബോർഡ് കരുണകാട്ടുമോ?

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update
bcci karun nair

ഡൽഹി:  തെക്കേ ഇന്ത്യക്കാരോട് പലപ്പോഴും അവഗണന തുടരുന്ന ബിസി സിഐ അധികൃതരുടെ ഏറ്റവും വലിയ തിരസ്‌ക്കാരത്തിന്റെ ഉദാഹരണമാണ് ആർ അശ്വിൻ.

Advertisment

സ്ഥിരമായ അവഗണന മൂലം സീരീസിൻെറ മദ്ധ്യ ത്തിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അദ്ദേഹം നടത്തിയ റിട്ടയർമെന്റ് പലരുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു.

bcci120

ഇപ്പോൾ ഹിന്ദി, ഇന്ത്യയുടെ ദേശീയഭാഷയല്ല എന്ന പ്രസ്താവ്യം നടത്താൻ അദ്ദേഹത്തെ പ്രേരിപ്പിച്ചതും ഈ ഉത്തരേന്ത്യൻ മനോ ഭാവം തന്നെയാകണം.


സഞ്ജു സാംസൺ നേരിട്ട അവഗണന മലയാളികൾക്കെല്ലാം അറിയാവുന്നതാണ്. ജസ്റ്റിസ് ഫോർ സഞ്ജു   എന്ന കാമ്പയിൻ തന്നെ നടത്തപ്പെട്ടു. ഇപ്പോഴും ടി  20 ടീമിൽ അദ്ദേഹം ഉൾപ്പെട്ടുവെങ്കിലും വൈസ് ക്യാപ്റ്റൻസി നൽകാനുള്ള സന്മനസ്സോന്നും സെലക്ഷൻ കമ്മിറ്റിക്കുണ്ടായില്ല. അതിന് ഉത്തരേന്ത്യയിൽത്തന്നെ ജനിക്കണം.


കരുൺ നായരുടെ കാര്യം നോക്കുക. 2016 ൽ ചെന്നൈയിലെ എം എ ചിദംബരം സ്റ്റേഡിയത്തിൽ അദ്ദേഹം നേടിയ 303 റൺസ് ആർക്കെങ്കിലും മറക്കാനാകുമോ ? അതുപോലെ അദ്ദേഹത്തിൻറെ റിക്കാർഡും അത്ര മോശമൊന്നുമല്ലായിരുന്നു .

karun nair

അതിനുശേഷം അദ്ദേഹത്തിന് അര്ഹമായ ഒരു പരിഗണനയും ബിസിസിഐ നൽകിയില്ല. ഇപ്പോൾ രോഹിത് ശർമ്മ, വിരാട്ട് കോഹ്ലി മുതലായവരുടെ റിട്ടയർമെന്റ് ചർച്ചകൾ ഉയരുന്ന വേളയിൽ കരുൺ നായർ വിജയ് ഹസാരെ ട്രോഫിയിൽ നടത്തിയ മിന്നുന്ന പ്രകടനം  ബിസിസിഐക്കുള്ള മറുപടികൂടിയാണ്.

bcci 1


ഒരവസരം കൂടി അദ്ദേഹത്തിന് നൽകാൻ സെലക്ഷൻ കമ്മിറ്റി തയ്യാറാകണം. ടെസ്റ്റ് ക്രിക്കറ്റിലേക്ക് അനുയോജ്യനായ ക്രിക്കറ്ററാണ് കരുൺ നായർ എന്നതിൽ ഒരു സംശയവുമില്ല.   നമുക്ക് നോക്കാം സെലക്ഷൻ കമ്മിറ്റി എന്ത് നിർണ്ണയമാണ്‌ കൈക്കൊള്ളുക എന്ന്..

Advertisment