തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഏരീസ് കൊല്ലം സെയിലേഴ്‌സ്. ആദ്യം ബാറ്റു ചെയ്ത കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സ് 20 ഓവറില്‍ നേടിയത് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ഏരീസ് കൊല്ലം സെയിലേഴ്‌സ് 16.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
പുറത്താകാതെ 47 പന്തില്‍ 61 റണ്‍സെടുത്ത അഭിഷേക് ജെ. നായര്‍ കൊല്ലത്തിന്റെ ജയം അനായാസമാക്കി. നാലോവറില്‍ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കെ.എം. ആസിഫ് അടക്കമുള്ളവരുടെ ബൗളിംഗാണ് കാലിക്കട്ടിനെ ചെറിയ സ്‌കോറില്‍ പിടിച്ചുകെട്ടിയത്.