ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നുവെന്ന് കേദാര്‍ ജാദവ്; ധോണിയുടെ വാക്കുകള്‍ക്ക് സമാനം

കേദാര്‍ ജാദവ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ജാദവ് തന്റെ വിരമിക്കല്‍ തീരുമാനം പുറത്തുവിട്ടത് : kedar jadhav ms dhoni

New Update
kedar jadhav ms dhoni

ന്യൂഡല്‍ഹി: കേദാര്‍ ജാദവ് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചു. സമൂഹ മാധ്യമത്തിലൂടെയാണ് ജാദവ് തന്റെ വിരമിക്കല്‍ തീരുമാനം പുറത്തുവിട്ടത്. 

Advertisment

2014 നവംബര്‍ 16ന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന മത്സരത്തിലൂടെയായിരുന്നു ജാദവിന്റെ അന്താരാഷ്ട്ര മത്സരത്തിലെ അരങ്ങേറ്റം. 2020 ഫെബ്രുവരി എട്ടിന് ന്യൂസിലന്‍ഡിനെതിരെയായിരുന്നു അവസാന മത്സരം. ഇന്ത്യയ്ക്കു വേണ്ടി 73 ഏകദിന മത്സരങ്ങളില്‍ നിന്ന് 1389 റണ്‍സും, 27 വിക്കറ്റും നേടി. 2019ലെ ഏകദിന ലോകകപ്പിലും കളിച്ചു. ഒമ്പത് ടി20കളില്‍ നിന്നായി 122 റണ്‍സും താരം നേടി.

ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്ക് വേണ്ടിയാണ് താരം കളിച്ചത്. ഐപിഎല്ലില്‍ വിവിധ സീസണുകളില്‍ ഡല്‍ഹി ഡെയര്‍ഡെവില്‍സ്, കൊച്ചി ടസ്‌ക്കേഴ്‌സ് കേരള, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായി.

ധോണിയുടെ വാക്കുകള്‍ക്ക് സമാനം

മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ വിരമിക്കല്‍ കുറിപ്പിന് സമാനമായാണ് ജാദവ് തന്റെ വിരമിക്കല്‍ തീരുമാനവും പുറത്തുവിട്ടത്. 

"എൻ്റെ കരിയറിൽ ഉടനീളം നിങ്ങൾ നൽകിയ സ്‌നേഹത്തിനും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി. മൂന്ന് മണി മുതല്‍ മുതൽ, ക്രിക്കറ്റിൻ്റെ എല്ലാ രൂപങ്ങളിൽ നിന്നും എന്നെ വിരമിച്ചതായി കണക്കാക്കുക," എന്നായിരുന്നു ജാദവിന്റെ കുറിപ്പ്.

"നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. 19.29 മണിക്കൂർ മുതൽ എന്നെ വിരമിച്ചതായി കണക്കാക്കുക," എന്ന കുറിപ്പിലൂടെയാണ് 2020 ഓഗസ്റ്റ് 15ന് താന്‍ വിരമിക്കുന്നതായി ധോണി വെളിപ്പെടുത്തിയത്.

ഒപ്പം തന്റെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായ 'മെയിൻ പാൽ ദോ പാൽ കാ ഷെയർ ഹൂൺ' എന്ന ഗാനം പശ്ചാത്തലമാക്കി കരിയറിലെ തന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ലൈഡ്‌ഷോയും ധോണി സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ധോണി ചെയ്തതുപോലെ ജാദവും തന്റെ കരിയറിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ സ്ലൈഡ്‌ഷോ പുറത്തുവിട്ടിട്ടുണ്ട്. പശ്ചാത്തലത്തില്‍ കിഷോര്‍ കുമാറിന്റെ ഗാനമാണ് താരം ഉള്‍പ്പെടുത്തിയതെന്ന വ്യത്യാസം മാത്രം.

Advertisment