New Update
/sathyam/media/media_files/elVOKqB1fRjjT4Xf9Daq.jpg)
നെയ്‍റോബി: മാരത്തണില്‍ ലോക റെക്കോഡ് നേടിയ കെനിയയുടെ കെല്‍വിന്‍ കിപ്റ്റം കാറപകടത്തില്‍ മരിച്ചു. ഇന്നലെ രാത്രി പ്രാദേശിക സമയം 11 മണിയോടെയാണ് അപകടം ഉണ്ടായത്. എൽഡോറെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകുന്നതിനിടെ കെൽവിനും കോച്ച് ഗെർവൈസ് ഹക്കിസിമാനയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മരത്തിലിടിക്കുകയായിരുന്നു.
Advertisment
24 വയസ്സുകാരനായ കെൽവിനാണ് അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത്. ഇരുവരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പം സഞ്ചരിച്ചിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണില്‍ 2:00:35 റെക്കോര്‍ഡ് സമയം കൊണ്ട് ഓടിയെത്തിയാണ് കിപ്റ്റം ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.