ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

New Update
oman criket team

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങില്‍ ഉള്‍പ്പെട്ട   ഒമാന്‍ ദേശീയ ടീമുമായി പരിശീനമത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയില്‍ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യപറ്റന്‍.  

Advertisment

ഏപ്രില്‍ 20 മുതല്‍ 26 വരെ   5 ഏകദിനങ്ങളായിട്ടാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായിട്ടുള്ള  ക്യാമ്പ്   ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരത്ത് വച്ച് നടക്കും. ഏപ്രില്‍ 19 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ടീം അംഗങ്ങള്‍ ഒമാനിലേയ്ക്ക് തിരിക്കും. 



ടീം അംഗങ്ങള്‍ :  രോഹന്‍ എസ് കുന്നുമ്മല്‍, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, മൊഹമ്മദ് അസറുദ്ദീന്‍,ഷോണ്‍ റോജര്‍, ഗോവിന്ദ് ദേവ് ഡി പൈ, അഭിഷേക് പി നായര്‍, അബ്ദുള്‍ ബാസിത് പി എ, അക്ഷയ് മനോഹര്‍, ഷറഫുദീന്‍ എന്‍.എം, നിധീഷ് എം.ഡി, ബേസില്‍ എന്‍.പി, ഏദന്‍ അപ്പിള്‍ ടോം, ശ്രീഹരി എസ് നായര്‍, ബിജു നാരായണന്‍ എന്‍, മാനവ് കൃഷ്ണ. ഹെഡ് കോച്ച് - അമയ് ഖുറേസിയ, അസിസ്റ്റ്റ് കോച്ച് - രജീഷ് രത്നകുമാര്‍, നിരീക്ഷകന്‍ - നാസിര്‍ മച്ചാന്‍