New Update
/sathyam/media/media_files/cqoVU76MEMtwQcRo7yph.jpg)
ലണ്ടന്‍: മുന്‍ ഫുട്‌ബോള്‍ താരം കെവിന്‍ കാംബെല്‍ (54) നിര്യാതനായി. മെയ് മുതല്‍ അദ്ദേഹം ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Advertisment
ആഴ്‌സണല്‍, എവര്‍ട്ടണ്‍ തുടങ്ങിയ ക്ലബുകളില്‍ സ്‌ട്രൈക്കറായിരുന്നു.തൻ്റെ കരിയറിൽ എട്ട് ക്ലബ്ബുകൾക്കൊപ്പം 542 മത്സരങ്ങളിൽ നിന്ന് 148 ഗോളുകൾ കാംബെല്‍ നേടിയിട്ടുണ്ട്.
ആഴ്സണലിനൊപ്പം നാല് പ്രധാന ട്രോഫികൾ നേടി. ലെയ്റ്റൺ ഓറിയൻ്റ്, ലെസ്റ്റർ, നോട്ടിംഗ്ഹാം ഫോറസ്റ്റ്, ട്രാബ്സൺസ്പോർ, എവർട്ടൺ, വെസ്റ്റ് ബ്രോം, കാർഡിഫ് എന്നിവയ്ക്കായും കളിച്ചിട്ടുണ്ട്.