സ്‌കൂളില്‍ പോലും ശിക്ഷാനടപടികള്‍ നേരിട്ടിട്ടില്ല, അന്നത്തെ ആ വിവാദം ഏറെ മുറിവുണ്ടാക്കി; 'കോഫി വിത്ത് കരണ്‍' ഷോയിലെ വിവാദത്തെക്കുറിച്ച് മനസ് തുറന്ന് കെ.എല്‍. രാഹുല്‍

താന്‍ പങ്കെടുത്ത 'കോഫി വിത്ത് കരണ്‍' ഷോയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം തന്നില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നുവെന്ന് ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍

New Update
kl rahul

താന്‍ പങ്കെടുത്ത 'കോഫി വിത്ത് കരണ്‍' ഷോയില്‍ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം തന്നില്‍ വലിയ ആഘാതമുണ്ടാക്കിയിരുന്നുവെന്ന് ക്രിക്കറ്റ് താരം കെ.എല്‍. രാഹുല്‍. 

Advertisment

"അഭിമുഖം മറ്റൊരു ലോകമായിരുന്നു. അത് എന്നെ  പൂർണ്ണമായും മാറ്റി," ഒരു പോഡ്‌കാസ്റ്റിൽ രാഹുൽ പറഞ്ഞു.

അഞ്ച് വര്‍ഷം മുമ്പ് നടന്ന ആ സംഭവം തന്നെ മുറിവേല്‍പിച്ചു. തന്റെ വ്യക്തിത്വത്തിലും കാര്യമായ മാറ്റങ്ങളുണ്ടായെന്നും രാഹുല്‍ വ്യക്തമാക്കി.

കരൺ ജോഹറിൻ്റെ ടോക്ക് ഷോയിൽ സഹ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയ്‌ക്കൊപ്പം സ്ത്രീകളെ കുറിച്ച് നടത്തിയ വിവാദ പരാമർശം ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്ന് ഇരുവരെയും ബിസിസിഐ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

സ്‌കൂളില്‍ വികൃതികള്‍ ചെയ്തപ്പോള്‍ പോലും താന്‍ ശിക്ഷാനടപടികള്‍ നേരിട്ടിട്ടില്ലെന്നും താരം ചൂണ്ടിക്കാട്ടി. 

Advertisment