ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന് സെഞ്ചുറി

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. 24 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാക്കി.

New Update
kl rahul century.jpg

സെഞ്ചുറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ കെ എല്‍ രാഹുലിന് സെഞ്ചുറി. തുടര്‍ച്ചയായ രണ്ടാം തവണയാണ് കെ എല്‍ രാഹുല്‍ സെഞ്ചുറിയനിലെ ഗ്രൗണ്ടില്‍ ശതകം സ്വന്തമാക്കുന്നത്. 2021ലും ഡിസംബര്‍ 26ന് തുടങ്ങിയ ടെസ്റ്റിലാണ് രാഹുലിന്റെ സെഞ്ചുറി നേട്ടം. അന്ന് രാഹുല്‍ നേടിയ 126 റണ്‍സ് കരുത്തില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ 327 റണ്‍സ് നേടിയിരുന്നു. മത്സരത്തില്‍ 113 റണ്‍സിന്റെ വിജയവും നേടി.

Advertisment

ഇന്നലെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. 24 റണ്‍സ് എടുക്കുന്നതിനിടെ ഇന്ത്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമാക്കി. കോഹ്ലി 38 റണ്‍സെടുത്തതും അയ്യര്‍ 31 റണ്‍സെടുത്തതുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ എടുത്ത് പറയാനുള്ളത്. ഷര്‍ദുള്‍ താക്കൂര്‍ 24 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കഗീസോ റബാഡ അഞ്ച് വിക്കറ്റെടുത്തു. നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

രണ്ട് വര്‍ഷത്തിന് ശേഷം രാഹുല്‍ നേട്ടം ആവര്‍ത്തിച്ചിരിക്കുകയാണ്. ഇത്തവണ രാഹുല്‍ 101 റണ്‍സെടുത്തു. പക്ഷേ ഇന്ത്യന്‍ സ്‌കോര്‍ 245 റണ്‍സില്‍ ഒതുങ്ങി. രണ്ടാം ദിനം എട്ടിന് 208 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിംഗ് പുഃനരാരംഭിച്ചത്. അഞ്ച് റണ്‍സെടുത്ത സിറാജിനെ ജെറാള്‍ഡ് കോട്‌സീ പുറത്താക്കി.

latest news kl rahul
Advertisment