New Update
/sathyam/media/media_files/2025/03/18/JFv6J9KQQPD7tiv7Cppv.jpg)
കൊച്ചി: കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരെ നിരാശയിലാഴ്ത്തി ആ കാര്യത്തില്‍ അന്തിമ തീരുമാനം വന്നു.
Advertisment
മെസിയും ലോകകപ്പ് നേടിയ അര്‍ജന്റീന ടീമും നവംബറില്‍ കേരളത്തിലേക്ക് കളിക്കാനെത്തില്ല.
കേരളത്തിലേക്ക് വരുന്നില്ലെന്നു സ്‌പോണ്‍സര്‍ (റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍) സ്ഥിരീകരിച്ചു.
അംഗോളയില്‍ മാത്രം കളിക്കുമെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രഖ്യാപിച്ചിരുന്നു.
പിന്നാലെയാണ് സ്‌പോണ്‍സറുടെ സ്ഥിരീകരണം.
ഫിഫ അനുമതി ലഭിക്കാനുള്ള കാലതാമസം പരിഗണിച്ചു നവംബര്‍ വിന്‍ഡോയിലെ കളി മാറ്റിവയ്ക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ധാരണയായെന്നാണ് സ്‌പോണ്‍സറുടെ വിശദീകരണം.
അടുത്ത വിന്‍ഡോയില്‍ കേരളത്തില്‍ കളിക്കുമെന്നാണ് പറയുന്നത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us