2024 എആര്‍ആര്‍സി മൂന്നാം റൗണ്ട്: ആദ്യ റേസില്‍ മികച്ച പ്രകടനവുമായി ഹോണ്ട റേസിങ് ടീം

New Update
honda racing

കൊച്ചി: ജപ്പാനിലെ മൊതേഗി മൊബിലിറ്റി റിസോര്‍ട്ടില്‍ ആരംഭിച്ച2024എഫ്ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്‍റെ (എആര്‍ആര്‍സി) മൂന്നാം റൗണ്ടില്‍ മികച്ച പ്രകടനവുമായി ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യ ടീം. എപി250ക്ലാസിലെ ആദ്യ റേസിന്‍റ മൂന്നാം റൗണ്ടില്‍ കാവിന്‍ ക്വിന്‍റല്‍14 -ാം സ്ഥാനത്തുംമലയാളി താരം മൊഹ്സിന്‍17 -ാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Advertisment

19 -ാം ഗ്രിഡില്‍ നിന്ന് മത്സരം തുടങ്ങിയ19കാരനായ കാവിന്‍ ക്വിന്‍റല്‍22:06.516സമയത്തില്‍ ഫിനിഷ് ചെയ്ത് ടീമിന് നിര്‍ണായകമായ2പോയിന്‍റുകളും സമ്മാനിച്ചു. മലപ്പുറം സ്വദേശിയായ മൊഹ്സിന്‍ പി21 -ാം പൊസിഷനില്‍ നിന്നാണ് മത്സരം തുടങ്ങിയത്.22:29.155സമയവുമായി17 -ാം സ്ഥാനത്ത് ഫിനിഷ് ചെയ്തെങ്കിലും പോയിന്‍റുകള്‍ നേടാനായില്ല.

honda racing-2

മത്സരത്തിലുള്ള ഒരേയൊരു ഇന്ത്യന്‍ ടീം എന്ന നിലയില്‍ ചാമ്പ്യന്‍ഷിപ്പില്‍2പോയിന്‍റ് നേടിയതില്‍ സന്തോഷമുണ്ടെന്നുംഇനിയുള്ള മത്സരങ്ങളില്‍ പ്രകടനം മെച്ചപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡര്‍ കാവിന്‍ ക്വിന്‍റല്‍ പറഞ്ഞു.

ഇന്നത്തെ മത്സരം ഫലം പ്രതീക്ഷകള്‍ക്കൊത്ത് ഉയര്‍ന്നില്ലെന്നുംനാളത്തെ മത്സരത്തില്‍ തന്ത്രങ്ങള്‍ മാറ്റി മികച്ച റിസള്‍ട്ടാണ് ലക്ഷ്യമിടുന്നതെന്നും ഐഡിമിത്സു ഹോണ്ട റേസിങ് ഇന്ത്യയുടെ റൈഡര്‍ മൊഹ്സിന്‍ പറമ്പന്‍ പറഞ്ഞു.

Advertisment