സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/03/21/1ZmiuY37UM27aHXRoIBA.jpg)
കൊച്ചി: ഐ.പി.എൽ മത്സരങ്ങൾക്കായി എറണാകുളത്തും പാലക്കാടും ഫാൻ പാർക്കുകൾ സംഘടിപ്പിച്ച് ബി.സി.സി.ഐ. തീർത്തും സൗജന്യമായാണ് ഫാൻപാർക്കുകൾ സംഘടിപ്പിക്കുന്നത്.
കുടിവെള്ളം അടക്കം അടിസ്ഥാന സൗകര്യങ്ങൾ എല്ലാം ഉണ്ടാകും.
Advertisment
മാർച്ച് 22നും 23നും കലൂർ ജവഹർലാൽ സ്റ്റേഡിയത്തിന്റെ പരിസരങ്ങളിൽ ഫാൻ പാർക്ക് സംഘടിപ്പിക്കും.
അടുത്തയാഴ്ച പാലക്കാട് കോട്ടയിലും ഫാൻ പാർക്ക് നടത്തും. ക്രിക്കറ്റ് ആരാധകർക്ക് ഒന്നിച്ചുകൂടി വലിയ സ്ക്രീനിൽ കളി കാണുവാൻ കഴിയും.
ഐപിഎല്ലിനോട് അനുബന്ധിച്ച് രാജ്യത്ത് 50 നഗരങ്ങളിൽ ആയാണ് പാൻ പാർക്കുകൾ സംഘടിപ്പിക്കുന്നത്. ഐപിഎല്ലിന്റെ സ്പോൺസർമാർ മുഖേന ചില വിനോദ പ്രോത്സാഹനങ്ങളും ഫാൻ പാർക്കിൽ ഉണ്ടാകും.