ഐപിഎല്‍ പോരാട്ടം മാര്‍ച്ച് 22 മുതൽ. ഉദ്ഘാടന പോരാട്ടം കെകെആറും ആര്‍സിബിയും തമ്മില്‍. ഫൈനല്‍ മെയ് 25ന്

ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഹൈദരാബാദാണ് വേദിയാകുക

New Update
ipl 2025

 കൊല്‍ക്കത്ത: മാര്‍ച്ച് 22 മുതല്‍ ഈ സീസണിലെ ഐപിഎല്‍ പോരാട്ടങ്ങള്‍ അരങ്ങേറുമെന്ന് റിപ്പോര്‍ട്ട്.  കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലായിരിക്കും ഉദ്ഘാടന മത്സരം അരങ്ങേറുക. മെയ് 25 ഫൈനല്‍ പോരാട്ടം നടക്കും. കലാശപ്പോരിനും ഈഡന്‍ ഗാര്‍ഡന്‍സ് തന്നെ വേദിയാകും.

Advertisment

 നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്- റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവുമായി ഉദ്ഘാടന പോരാട്ടത്തില്‍ ഏറ്റുമുട്ടും. 23ന് രണ്ടാം പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.

ഒന്നാം ക്വാളിഫയര്‍, എലിമിനേറ്റര്‍ പോരാട്ടങ്ങള്‍ക്ക് ഹൈദരാബാദാണ് വേദിയാകുക. രണ്ടാം ക്വാളിഫയറും ഫൈനലും കൊല്‍ക്കത്തയിലും അരങ്ങേറും.

അതേസമയം തീയതി, സമയക്രമം സംബന്ധിച്ചു ബിസിസിഐ സ്ഥിരീകരണം വന്നിട്ടില്ല. ചില നിര്‍ണായക മത്സരങ്ങളുടെ സമയക്രമം ഫ്രാഞ്ചൈസി ഉടമകള്‍ക്ക് കൈമാറിയതായി വിവരമുണ്ട്.

Advertisment