Advertisment

26-ാമത് ഗൾഫ് കപ്പിൽ മുത്തമിട്ട് ബഹ്റൈന്‍; ഒമാനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

78-ാം മിനിറ്റിൽ മുഹമ്മദ് മർഹൂൻ ബഹ്‌റൈന് അനുകൂലമായി  ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഒമാനുമായി സമനില സ്വന്തമാക്കി. എന്നാൽ 80-ാം മിനിറ്റിൽ ഒമാന്റെ സെൽഫ് ​ഗോൾ ബഹ്റൈനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചു.

New Update
gulf cup 1

കുവൈറ്റ്: 26-ാം ഗൾഫ് കപ്പിൽ മുത്തമിട്ട് ചരിത്ര നേട്ടം സ്വന്തമാക്കി ബഹ്റൈന്‍. ഇത് രണ്ടാം തവണയാണ് ബഹ്റൈന്‍ ​ഗൾഫ് കപ്പിൽ മുത്തമിടുന്നത്.

Advertisment

ജാബർ അൽ അഹമ്മദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ആവേശോജ്വലമായ പോരാട്ടത്തിനൊടുവിലാണ് ബഹ്റൈന്‍ കപ്പിൽ മുത്തമിട്ടത്. 


കളിയുടെ ഒന്നാം പകുതിയിൽ അബ്ദുൾറഹ്മാൻ അൽമുഷ്ഫിരിയുടെ ​ഗോളോടു കൂടി 17-ാം മിനിറ്റിൽ ഒമാൻ ലീഡ് നേടിയിരുന്നു. പീന്നീട് ഫൈനൽ പോരാട്ടം കണ്ടത് കുതിച്ചുയരുന്ന ബഹ്റൈനെയും അതിനെ പ്രതിരേധിക്കുന്ന ഒമാനിനെയുമാണ്. 


അത്യന്തം ആവേശകരമായ പോരാട്ടം തന്നെയായിരുന്നു ഇരു ടീമുകളും ഫൈനലിൽ പുറത്തെടുത്തത്. 1-0 അദ്യ പകുതിയിൽ ഒമാൻ ബഹ്റൈനു മേൽ ലീഡ് സ്വന്തമാക്കി. 

രണ്ടാം പകുതി ബഹ്റൈന്‍ കുതിപ്പായി മാറുകയായിരുന്നു. ഒന്നാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ബഹ്റൈന്‍ രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചു വരവ് നടത്തി.


78-ാം മിനിറ്റിൽ മുഹമ്മദ് മർഹൂൻ ബഹ്റൈന് അനുകൂലമായി  ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ഒമാനുമായി സമനില സ്വന്തമാക്കി. എന്നാൽ 80-ാം മിനിറ്റിൽ ഒമാന്റെ സെൽഫ് ​ഗോൾ ബഹ്റൈനെ കിരീട നേട്ടത്തിലേക്ക് എത്തിച്ചു.


ഇതുവരെ ഗൾഫ് കപ്പിൽ ആറു തവണയാണ് ബഹ്റൈന്‍ ഫൈനലിൽ പ്രവേശിച്ചത്. അതിൽ രണ്ട് തവണ കിരീടമുയർത്താൻ അവർക്കായി. 2019 ൽ ആയിരുന്നു ബഹ്റൈന്‍ അവസാനമായി കിരീട നേട്ടം സ്വന്തമാക്കിയത്. 

ഫൈനൽ പോരാട്ടം കാണുന്നതിനു പത്തോളം പ്രത്യേക വിമാനങ്ങളാണ് ബഹ്റൈന്‍ ഭരണകൂടം കുവൈറ്റിലേക്ക് അയച്ചത്. തൊട്ടുമുൻപ് നടന്ന കുവൈറ്റുമായുള്ള സെമി ഫൈനലിൽ 30 ലധികം ബസുകൾ ബഹ്റൈന്‍ ആരാധകർക്കായി ബഹ്റൈന്‍ ഭരണകൂടം അനുവദിച്ചിരുന്നു.   

Advertisment