അമീർ കപ്പ് ഫൈനൽ: അൽ അറബിയെ വീഴ്ത്തി കുവൈറ്റ് എസ്.സി ചാമ്പ്യന്മാർ

ചൊവ്വാഴ്ച ജാബർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) കുവൈറ്റ് എസ്.സി വിജയം സ്വന്തമാക്കിയത്.

New Update
ameer cup

കുവൈറ്റ് സിറ്റി: ആവേശകരമായ അമീർ കപ്പ് ഫൈനൽ പോരാട്ടത്തിൽ അൽ അറബി എസ്.സിയെ പരാജയപ്പെടുത്തി കുവൈറ്റ് എസ്.സി കിരീടം ചൂടി. 

Advertisment

ചൊവ്വാഴ്ച ജാബർ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് (2-0) കുവൈറ്റ് എസ്.സി വിജയം സ്വന്തമാക്കിയത്.

ബഹുമാനപ്പെട്ട കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ രക്ഷാകർതൃത്വത്തിലാണ് മത്സരം സംഘടിപ്പിച്ചത്. 

ഫൈനൽ മത്സരത്തിന് സാക്ഷ്യം വഹിക്കാനും വിജയികൾക്കുള്ള സമ്മാനദാന ചടങ്ങിനുമായി ബഹുമാനപ്പെട്ട കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് സ്റ്റേഡിയത്തിൽ സന്നിഹിതനായിരുന്നു.

Advertisment