New Update
/sathyam/media/media_files/XFBhPPPRF2c737sRW4Z7.jpg)
കറ്റാലോണിയ: യുവ സ്പാനിഷ് ഫുട്ബോൾ താരം ലാമിൻ യമാലിൻ്റെ പിതാവിന് കുത്തേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കേസിലെ നാലാമനായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
Advertisment
ബുധനാഴ്‌ച ബാഴ്‌സലോണയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള കറ്റാലൻ പട്ടണമായ മാറ്റാരോയിലെ കാർ പാർക്കിലാണ് ആക്രമണം നടന്നതെന്ന് കറ്റാലൻ റീജിയണൽ പൊലീസ് സേനയായ മോസോസ് ഡി എസ്‌ക്വാഡ്രയുടെ വക്താവ് പറഞ്ഞു.
യമാലിൻ്റെ പിതാവ് മൗനീർ നസ്‌റോയിക്ക് നിരവധി തവണ കുത്തേറ്റു. ഇദ്ദേഹം കാൻ റൂട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ മൗനീർ നസ്‌റോയി ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. വളര്‍ത്തുനായയുമായി നടക്കുന്നതിനിടയില്‍ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.