/sathyam/media/media_files/ideYv4HFOVvZBog5ZIUa.webp)
ലണ്ടൻ: ഈ വർഷം ഇന്റർനെറ്റിലൂടെ ഏറ്റവുമധികം ആളുകൾ കണ്ട ഫുട്‌ബോൾ താരമായി ലയണൽ മെസ്സി. എഫ് ബി റെഫ് സ്റ്റാറ്റ്‌സ് വെബ്സൈറ്റ് പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഖത്തർ ലോകകപ്പ് ജയം, പി എസ് ജിയിൽനിന്ന് ഇന്റർ മയാമിയിലേക്കുള്ള മാറ്റവുമെല്ലാം മെസ്സിയെ തിരയുന്നതിന് കാരണമായി.
അമേരിക്കയിലും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിലൂടെ കണ്ടത് മെസ്സിയെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മെസ്സിയെ തന്നെയാണ് കൂടുതൽ ആളുകൾ കണ്ടത്. ഇന്ത്യയും ഏറ്റവുമധികം ആളുകൾ ഇന്റർനെറ്റിൽ കണ്ടത് അർജന്റീനൻ ഇതിഹാസത്തെയാണ്. കൂടാതെ തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്‌സ്, ഘാന, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും മെസ്സി മുന്നിൽ തന്നെ നിൽക്കുന്നു.
പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ കണക്കിൽ ഏറെ പിറകിലാണ്. പോർച്ചുഗലിൽ ആളുകൾ ഇന്റർനെറ്റിലൂടെ കൂടുതൽ കണ്ടത് റൊണാൾഡോയെ ആണ്. എന്നാൽ ഇംഗ്ലണ്ടിൽ ഇക്വഡോറിയൻ ഫുട്‌ബോൾ താരം മൊയ്‌സെസ് കെയ്‌സെഡോയാണ് ഇന്റർനെറ്റിൽ മുന്നിലെത്തിയത്. ഇപ്പോൾ ചെൽസിയുടെ താരമാണ് മൊയ്‌സെസ് കെയ്സെഡോ. ബ്രസീലിൽ നെയ്മറും ഫ്രാൻസിൽ കിലിയൻ എംബാപ്പെയും മുന്നിലെത്തി. പക്ഷേ മറ്റുരാജ്യങ്ങളിൽ സ്വാധീനമുണ്ടാക്കാൻ ഇവർക്ക് ആർക്കും കഴിഞ്ഞിട്ടില്ല.