രാജ്യാന്തര ടി20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി ന്യൂസിലന്‍ഡ് പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍. ലോകകപ്പില്‍ പാപ്പുവ ന്യൂഗിനിയക്കെതിരെ നടന്ന മത്സരത്തില്‍ നാലോവര്‍ എറിഞ്ഞ ഫെര്‍ഗൂസണ്‍ ഒരു റണ്‍സ് പോലും വിട്ടുകൊടുത്തില്ല. നാലോവര്‍ മെയിഡനാക്കിയതിന് പുറമെ മൂന്ന് വിക്കറ്റുകളും താരം നേടി. ടി20 ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു നേട്ടം.
ഫെര്‍ഗൂസണ്‍ അടക്കമുള്ളവരുടെ ബൗളിംഗ് മികവിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ താരതമ്യേന ദുര്‍ബലരായ പാപ്പുവ ന്യൂ ഗിനിയ 78 റണ്‍സിന് പുറത്തായി. 12.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസിലന്‍ഡ് വിജയലക്ഷ്യം മറികടന്നു. ഇതോടെ ഇരുടീമുകളും ലോകകപ്പിലെ ഗ്രൂപ്പ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.
സൂപ്പര്‍ എട്ടില്‍ പ്രവേശിക്കാനാകാതെ ഇരുടീമുകളും പുറത്തായിരുന്നു. ഗ്രൂപ്പ് സിയില്‍ മൂന്നാമതാണ് ന്യൂസിലന്‍ഡ്. പാപ്പുവ ന്യൂ ഗിനിയ അഞ്ചാമതും.