ഉത്തേജക മരുന്ന്; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാണ് താരത്തിന് വിനയായത്.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Jannik Sinner1

ലണ്ടന്‍: ഉത്തേജക പരിശോധനയിൽ പരാജയപ്പെട്ട ഇറ്റാലിയൻ ടെന്നിസ് താരം യാനിക് സിന്നർക്ക് മൂന്നു മാസം വിലക്ക്. 

Advertisment

കഴിഞ്ഞ വര്‍ഷം ലോക ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതാണ് താരത്തിന് വിനയായത്.


ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 


അതിനാല്‍ മെയ് 19-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനായേക്കും. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ജേതാവായിരുന്നു യാനിക് സിന്നര്‍.

ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ വിശദീകരണം നല്‍കിയിരുന്നു. 

Advertisment