/sathyam/media/media_files/2025/12/17/untitled-design72-2025-12-17-22-53-48.jpg)
ലഖ്‌നൗ: കടുത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഇന്ത്യ- ദക്ഷിണാഫ്രിക്ക നാലാം ടി20 ഉപേക്ഷിച്ചു. ആറ് തവണ ടോസ് ഇടാന്‍ കഴിയാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കുന്ന തീരുമാനത്തിലെത്തിയത്.
മൂടല്‍മഞ്ഞിനെ തുടര്‍ന്നു ഗ്രൗണ്ടില്‍ വിസിബിലിറ്റി തീരെക്കുറവായിരുന്നു. പിച്ചില്‍നിന്ന് ബൗണ്ടറി ലൈന്‍ ഉള്‍പ്പെടെ കാണാന്‍ സാധിക്കില്ലെന്നു വ്യക്തമായതോടെയാണ് മത്സരം നടക്കില്ലെന്നു ഉറപ്പായത്.
അഞ്ച് മത്സര പരമ്പരയില്‍ 2-1ന് മുന്നിലുള്ള ആതിഥേയര്‍ക്ക് ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ പരമ്പര കൈവിട്ടു പോകില്ലെന്ന് ഉറപ്പായി. അടുത്ത മത്സരം ജയിച്ചെങ്കില്‍ മാത്രമേ ഇന്ത്യക്ക് പരമ്പര ജയിക്കാനാകൂം.
അല്ലെങ്കിലും 2-2 എന്നു സമനില സമ്മതിക്കേണ്ടി വരും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും ഏകദിന, ടി20 മത്സരങ്ങളില്‍ ഇന്ത്യ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ 101 റണ്‍സിന് ജയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ 51 റണ്‍സ് ജയവുമായി ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. മൂന്നാം മത്സരത്തില്‍ ഇന്ത്യയുടെ ഏഴുവിക്കറ്റ് ജയം ഏകപക്ഷീയമായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us