/sathyam/media/media_files/2025/09/12/ufa-champions-leagu-2025-09-12-00-06-01.png)
മാഡ്രിഡ്: 2027ലെ ചാമ്പ്യന്‍സ് ലീഗ് പുരുഷ, വനിതാ വിഭാഗം പോരാട്ടങ്ങളുടെ ഫൈനല്‍ വേദി പ്രഖ്യാപിച്ച് യുവേഫ. പുരുഷ വിഭാഗം ഫൈനല്‍ മാഡ്രിഡിലും വനിതാ വിഭാഗം കലാശപ്പോരാട്ടം പോളണ്ടിലെ വാര്‍സോ ദേശീയ സ്‌റ്റേഡിയത്തിലും അരങ്ങേറും.
പുരുഷ ടീമുകളുടെ ഫൈനല്‍ മാഡ്രിഡിലെ എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ (നിലവില്‍ റിയാദ് എയര്‍ മെട്രോപൊളിറ്റാനോ) സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.
ലാ ലിഗ വമ്പന്‍മാരായ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടാണ് എസ്റ്റാഡിയോ മെട്രോപൊളിറ്റാനോ. 70,692 ആണ് സ്‌റ്റേഡിയത്തിന്റെ കപ്പാസിറ്റി. നേരത്തെ 2019ലെ ഫൈനലും ഇതേ വേദിയിലായിരുന്നു.
madridവനിതാ ഫുട്‌ബോള്‍ യൂറോപ്പിലെ മുഴുവന്‍ ഭാഗങ്ങളിലും കൂടുതല്‍ പ്രചരാമുണ്ടാക്കുക ലക്ഷ്യമിട്ടാണ് യുവേഫ വാര്‍സോയെ ഫൈനല്‍ വേദിയായി പരിഗണിച്ചത്.
2026ലെ പുരുഷ പേരാട്ടത്തിന്റെ ഫൈനല്‍ വേദി നേരത്തെ തീരുമാനിച്ചതാണ്. ബുഡാപെസ്റ്റിലെ പുഷ്‌കാസ് അരീനയാണ് വേദിയാകുന്നത്. വനിതാ പോരാട്ടം ഒസ്‌ലോയിലെ ഉല്ലെവാല്‍ സ്‌റ്റേഡിയോനിലും അരങ്ങേറും.