New Update
/sathyam/media/media_files/GAuwmpdVYVG9wY66x3Gy.jpg)
മുംബൈ: മുന്‍ ശ്രീലങ്കന്‍ താരം മഹേല ജയവര്‍ധനെ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകനായി തിരിച്ചെത്തി. കഴിഞ്ഞ രണ്ട് വർഷമായി ഫ്രാഞ്ചൈസിയുടെ ഗ്ലോബൽ ക്രിക്കറ്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുകയായിരുന്നു ജയവര്‍ധനെ. തുടര്‍ന്ന് മൗര്‍ക്ക് ബൗച്ചറായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍.
Advertisment
2017ല്‍ മുംബൈയുടെ മുഖ്യപരിശീലകനായി നിയമിതനായ ജയവര്‍ധനെ 2022 വരെ ആ റോളില്‍ തുടര്‍ന്നു. മുംബൈ ഇന്ത്യൻസിൻ്റെ മുഖ്യ പരിശീലകനായി മഹേല തിരിച്ചെത്തിയതിൽ സന്തോഷമുണ്ടെന്ന് ടീം മാനേജ്‌മെന്റ് പ്രതികരിച്ചു.