New Update
/sathyam/media/media_files/gxZl5E1rNxF36uKJlzPv.jpg)
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ച് മലയാളി താരം സജന സജീവന്‍. ബംഗ്ലാദേശിനെതിരായ ഒന്നാം ടി20 പോരാട്ടത്തിലാണ് താരത്തിന്റെ അരങ്ങേറ്റം.
Advertisment
വനിതാ പ്രീമിയര്‍ ലീഗില്‍ ശ്രദ്ധേയ പ്രകടനം നടത്തിയാണ് താരം ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്. മുംബൈ ഇന്ത്യന്‍സിനായാണ് 29കാരി കളിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യന്‍ വനിതകള്‍ കളിക്കുന്നത്. ആദ്യ പോരാട്ടത്തില്‍ ടോസ് നേടി ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു.