കേമാന്‍ ഐലൻഡ്: ലോക ബോക്സിംഗ് ഫെഡറേഷന്റെ (ഡബ്ല്യുബിഎഫ്) സൂപ്പര്‍ ഫെതര്‍ വെയ്റ്റ് ലോക കിരീടം സ്വന്തമാക്കി ഇന്ത്യന്‍ പ്രൊഫഷണല്‍ ബോക്സര്‍ മന്‍ദീപ് ജാൻഗ്ര. കേമാന്‍ ഐലൻഡില്‍ നടന്ന മത്സരത്തിൽ ബ്രിട്ടന്റെ കോണര്‍ മക്കിന്റോഷിനെയാണ് മൻദീപ് തോല്‍പ്പിച്ചത്.
മുന്‍ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് റോയ് ജോണ്‍സ് ജൂനിയറിന് കീഴിലാണ് 31-കാരൻ മൻദീപ് പരിശീലനം നേടിയത്.
പ്രൊഫഷണല്‍ കരിയറില്‍ ഇതുവരെ ഒരു പരാജയം മാത്രമേ മൻദീപിന് അഭിമുഖീകരിക്കേണ്ടി വന്നുള്ളൂ. കിരീട പോരാട്ടത്തിലെ മിക്ക റൗണ്ടുകളിലും അദ്ദേഹത്തിന് മുന്‍തൂക്കമുണ്ടായിരുന്നു.
തുടക്കം മുതല്‍ ശക്തമായ പഞ്ചുകള്‍ നല്‍കി അക്രമോത്സുക ബോക്സിംഗ് പുറത്തെടുക്കുകയും 10 റൗണ്ടുകളിലുടനീളം തന്റെ സ്റ്റാമിന നിലനിര്‍ത്തുകയും ചെയ്തു.