ഇനി മുഹമ്മദ് സിറാജ് ക്രിക്കറ്റ് താരം മാത്രമല്ല, ഒരു പൊലീസ് ഓഫീസറും കൂടിയാണ് ! ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റ് ഇന്ത്യന്‍ ഫൗസ്റ്റ് ബൗളര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റു

New Update
Mohammed Siraj 1

ഹൈദരാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ചുമതലയേറ്റു. നേരത്തെ താരത്തെ ഡിഎസ്പിയായി തെലങ്കാന സര്‍ക്കാര്‍ നിയമിച്ചിരുന്നു.

Advertisment

ചുമതലയേറ്റെടുക്കും മുമ്പ് സിറാജ് മറ്റ് മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തെലങ്കാന പൊലീസ് ഡയറക്ടർ ജനറൽ ജിതേന്ദറുമായി ഡിജിപി ഓഫീസിൽ കൂടിക്കാഴ്ച നടത്തി.

ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ സിറാജും അംഗമായിരുന്നു. ഇതിന് പിന്നാലെ ജോലി ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തെലങ്കാന സര്‍ക്കാര്‍ നല്‍കിയത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലെ റോഡ് നമ്പർ 78-ൽ സിറാജിന് 600 ചതുരശ്ര മീറ്റർ സ്ഥലവും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

Advertisment