മൊണാകോ: ഇന്ത്യൻ ടെന്നീസ് താരം രോഹൻ ബൊപ്പണ്ണയ്ക്ക് മറ്റൊരു റെക്കോഡ് കൂടി.
എടിപി മാസ്റ്റേഴ്സ് 1000 ലെവലിൽ ജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായംകൂടിയ താരമെന്ന റെക്കോഡാണ് സ്വന്തമാക്കിയത്.
അമേരിക്കയുടെ ബെൻ ഷെൽട്ടണുമായി ചേർന്ന് മോണ്ട് കാർലോ മാസ്‌റ്റേഴ്‌സ് പുരുഷ ഡബിൾസിൽ ആദ്യ റൗണ്ട് ജയിച്ചതോടെയാണ് നാൽപ്പത്തഞ്ചുകാരന്റെ നേട്ടം.
സിംഗിൾസിൽ ക്രൊയേഷ്യയുടെ ഇവൊ കർലോവിച്ചിന്റെ പേരിലായിരുന്ന റെക്കോഡാണ് ബൊപ്പണ്ണ തിരുത്തി തന്റെ പേരിലാക്കിയത്.
2019ൽ ഇന്ത്യൻ വെൽസിൽ പ്രജ്‌നേഷ് ഗുണ്ണേശ്വരനെ തോൽപ്പിക്കുമ്പോൾ 40 വയസായിരുന്നു കാർലോവിച്ചിന്.