New Update
/sathyam/media/media_files/2025/08/28/fap_9992-2025-08-28-22-50-39.jpg)
കൊച്ചി: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) തിരുവനന്തപുരം റോയൽസിനുവേണ്ടി അർദ്ധ സെഞ്ച്വറി നേടി യുവ ബാറ്റർ സഞ്ജീവ് സതീശൻ.എറണാകുളം മോനപ്പിള്ളി പുത്തൻകുരീശ് സ്വദേശികളായ സതീശൻ എം.സി-രജനി സതീശൻ ദമ്പതികളുടെ മകനാണ് ഈ താരം.കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ മത്സരത്തിലായിരുന്നു 22 കാരന്റെ ബാറ്റിംഗ് പ്രകടനം.
സഞ്ജു സാംസണിനെ സാക്ഷിയാക്കി ബ്ലൂടൈഗേഴ്സിന്റെ പരിചയ സമ്പന്നരായ ബോളർമാരെ തച്ചുതകർത്തായിരുന്നു സഞ്ജീവിന്റെ സർപ്രൈസ് ഇന്നിംഗ്സ്.സിക്സറുകളുടെയും ബൌണ്ടറികളുടെയും മാലപ്പടക്കത്തിന് തിരികൊളുത്തിയ സഞ്ജീവ് 46 പന്തിൽ നിന്ന് 70 റൺസാണ് അടിച്ചുകൂട്ടിയത്.നാല് ബൗണ്ടറികളും അഞ്ച് സിക്സറുകളും ഉൾപ്പെടുന്നതായിരുന്നു റോയൽസ് താരത്തിന്റെ സൂപ്പർ പ്രകടനം.കന്നി സീസൺ കളിക്കുന്ന ട്രിവാൻഡ്രം റോയൽസിന്റെ ഈ താരം മികച്ച സ്ട്രൈക്ക് റേറ്റിലൂടെ കാണികളെയും അമ്പരപ്പിച്ചു.