ഇന്ത്യ - ദക്ഷിണാഫ്രിക്ക ടി-20: നാണം കെട്ട റെക്കോർഡ് തന്റെ പേരിനോടൊപ്പം ചേർത്ത് ഇന്ത്യൻ താരം അർഷ്ദീപ് സിംഗ്. ടി20 മത്സരങ്ങളിൽ ഒരു ഇന്ത്യൻ ബോളർ എറിയുന്ന ഏറ്റവും ദൈർഘ്യമേറിയ ഓവർ ഇന്ത്യൻ താരം സ്വന്തമാക്കി

11-ാം ഓവറിൽ ഏഴ് വൈഡ് ഡെലിവറികൾ ഉൾപ്പെടെ, 13 ബോളുകൾ നിന്നായി അർഷ്ദീപിന് 18 റൺസ് വഴങ്ങേണ്ടിവന്നു.

New Update
Untitled design(67)

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ രണ്ടാമത്തെ ടി20 അന്താരാഷ്ട്ര മത്സരത്തിൽ, എറിഞ്ഞ ബോളുകളുടെ എണ്ണത്തിൽ ഒരു ഇന്ത്യൻ താരം എറിയുന്ന ഏറ്റവും ദൈർഘ്യമേറിയ ഓവർ എന്ന റെക്കോർഡ് ഇനി ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനു സ്വന്തം.

Advertisment

11-ാം ഓവറിൽ ഏഴ് വൈഡ് ഡെലിവറികൾ ഉൾപ്പെടെ, 13 ബോളുകൾ നിന്നായി അർഷ്ദീപിന് 18 റൺസ് വഴങ്ങേണ്ടിവന്നു.


ഇത് ഒരു താരം എറിയുന്ന ഏറ്റവും ദൈർഘ്യമേറിയ ഓവറിനൊപ്പമെത്തി നിൽക്കുന്ന റെക്കോർഡ് കൂടിയാണ്. 


കഴിഞ്ഞ വർഷം സിംബാബ്‌വെയ്‌ക്കെതിരെ നവീൻ-ഉൽ-ഹഖ് എറിഞ്ഞ 13-ബൗൾ ഓവറിനൊപ്പമെത്തി നിൽക്കുകയാണ് ഈ നേട്ടം.

ഇതിന് മുൻപ് ഒരു ഇന്ത്യൻ ബോളർ എറിഞ്ഞ ഏറ്റവും ദൈർഘ്യമേറിയ ഓവർ 11 ബോളുകളായിരുന്നു. ഖലീൽ അഹമ്മദും ഹാർദിക് പാണ്ഡ്യയും ആണ് ആ റെക്കോർഡ് സ്വന്തമാക്കിയത്. 

2024-ൽ പാലെക്കെലെയിൽ ശ്രീലങ്കയ്‌ക്കെതിരെ ഖലീൽ ഒരു ഓവറി 13-ബൗൾ എറിഞ്ഞപ്പോൾ, 2016-ൽ അഡ്‌ലെയ്ഡിൽ ഹാർദിക് പാണ്ഡ്യയും ഈ മോശം റെക്കോർഡ് തന്റെ പേരിൽ കൂട്ടിച്ചേർത്തിരുന്നു.

Advertisment