/sathyam/media/media_files/2025/12/20/img62-2025-12-20-19-14-52.png)
മുംബൈ: ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായുമുള്ള ടി20 ടീമിനെ പ്രഖ്യാപിച്ചു. ഉപനായകനായിരുന്ന ശുഭ്മൻ ​ഗില്ലും വിക്കറ്റ് കീപ്പർ ജിതേഷ് ശർമയും ടീമിലില്ല. ഇഷാൻ കിഷനും റിങ്കു സിം​ഗും ടീമിലേക്ക് തിരിച്ചെത്തി.മലയാളി താരം സഞ്ജു സാംസണും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.
മുംബൈയിലെ ബിസിസിഐ ആസ്ഥാനത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ചീഫ് സെലക്ടർ അജിത് അ​ഗാർക്കറും, ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ, ടീം ക്യാപ്റ്റൻ സൂര്യകുമാർ യാദവ് എന്നവർ ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്.
തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടും തിളങ്ങാൻ സാധിക്കാതിരുന്നതാണ് ​ഗില്ലിന് വിനയായത്. ഒരു ഇടവേളക്ക് ശേഷം ഏഷ്യാ കപ്പിൽ ഓപ്പണറായി ​ഗിൽ തിരിച്ചെത്തുന്നത്.
എന്നാൽ പിന്നീട് തുടർച്ചയായി ടി20 മത്സരങ്ങളിൽ അവസരങ്ങൾ ലഭിച്ചിട്ടും ഒറ്റ അർധസെഞ്ച്വറി പോലും നേടാൻ ​ഗില്ലിനായിട്ടില്ല. ഇതോടെ സെലക്ടർമാർ മാറി ചിന്തിക്കാൻ നിർബന്ധിതരായി. ​
ഗിൽ തിരിച്ചെത്തിയതോടെ ഓപ്പണറായി മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ചിരുന്ന സഞ്ജുവിന് മധ്യനിരയിലേക്ക് ഇറങ്ങിക്കളിക്കേണ്ടി വന്നു. പിന്നീട് നവംബറിൽ നടന്ന ആസ്ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ കളത്തിലിറങ്ങിയ സഞ്ജുവിന് തിളങ്ങാൻ സാധിക്കാതിരുന്നതോടെ സ്ഥാനം ബെഞ്ചിലായി.
​പിന്നീട് ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ടി20യിൽ പരിക്കേറ്റു പുറത്തായ ​ഗില്ലിന് പകരമായാണ് സഞ്ജു ടീമിലെത്തുന്നത്. 22 പന്തിൽ 37 റൺസുമായി സഞ്ജു ആ മത്സരത്തിൽ തിളങ്ങുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us