ടി20 ലോകകപ്പിന് കൊടിയേറ്റം: ഇന്ത്യ ഇന്ന് അമേരിക്കയെ നേരിടും. പാകിസ്ഥാനും വിന്‍ഡീസും ഇന്നിറങ്ങും

2024 ജൂലൈയ്ക്ക് ശേഷം കളിച്ച 41 മത്സരങ്ങളില്‍ 31 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്

New Update
1001643502

മുംബൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് തുടക്കം.

ഇന്ത്യയും ശ്രീലങ്കയും സംയുക്തമായിട്ടാണ് ലോകകപ്പിന് വേദിയാകുന്നത്. ഉദ്ഘാടന ദിനമായ ഇന്ന് മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്. 

Advertisment

വൈകുന്നേരം മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും.

രാവിലെ 11ന് പാകിസ്താന്‍, നെതര്‍ലന്‍ഡ്സിനെ നേടിരും. കൊളംബോയിലാണ് മത്സരം.

വൈകിട്ട് മൂന്നിന് മുന്‍ ചാമ്പ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്‌ലന്‍ഡിനെ നേരിടും. എല്ലാ മത്സരങ്ങളും സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം കാണാം.

സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ തങ്ങളുടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനാണ് ഇന്ന് തുടക്കമിടുന്നത്.

 2025ലെ ഏഷ്യ കപ്പ് ഉള്‍പ്പെടെ തുടര്‍ച്ചയായ ഒന്‍പത് പരമ്പര വിജയങ്ങളുമായാണ് ഇന്ത്യ എത്തുന്നത്. 2024 ജൂലൈയ്ക്ക് ശേഷം കളിച്ച 41 മത്സരങ്ങളില്‍ 31 എണ്ണത്തിലും ഇന്ത്യ വിജയിച്ചിട്ടുണ്ട്.

മറുഭാഗത്ത്, 2024 ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് മോനാങ്ക് പട്ടേല്‍ നയിക്കുന്ന യുഎസ്എ.

കഴിഞ്ഞ തവണ പാകിസ്ഥാനെ അട്ടിമറിച്ച ചരിത്രമുള്ള യുഎസ്എ, സന്നാഹ മത്സരങ്ങളില്‍ ഇന്ത്യ എ-യ്ക്കും ന്യൂസിലന്‍ഡിനുമെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

Advertisment