ഐസിസി ചാംപ്യന്‍സ് ട്രോഫി; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‌ ടീമിലിടമില്ല. ഷമി മടങ്ങിയെത്തി

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടുകൾ. 

New Update
India Champions Trophy Squad Announcement Highlights

മുംബൈ: ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കും. ടീമിൽ മലയാളി താരമായ സഞ്ജു വി സാംസണ്‌ സ്ഥാനം പിടിക്കാൻ സാധിച്ചില്ല.

Advertisment

ശുഭ്‌മാൻ ഗിൽ ആണ്‌ ടീമിന്റെ വൈസ്‌ ക്യാപ്‌റ്റൻ. പരിക്ക്‌ കാരണം ദീർഘ കാലം പുറത്തിരുന്ന ഷമി ടീമി ടീമിലേക്ക് മടങ്ങിയെത്തി.


ക്യാപ്‌റ്റൻ രോഹിത്‌ ശർമയും ടീം ചീഫ്‌ സെലക്‌ടർ അജിത്ത്‌ അഗാക്കറും ചേർന്നാണ്‌ ടീമിനെ പ്രഖ്യാപിച്ചത്‌. 


ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ്‌ പരമ്പരയ്‌ക്കിടെ പരിക്കേറ്റ ജസ്‌പ്രീത്‌ ബുമ്രയും ടീമിലുൾപ്പെട്ടിട്ടുണ്ട്‌. വിരാട് കോലി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍, ബാക്ക് അപ്പ് ഓപ്പണറായി യശസ്വി ജയ്‌സ്വാള്‍ ഇടം കണ്ടെത്തി.

k l rahul

വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരായി റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുണ്ടാവും. മുഹമ്മദ് സിറാജിനെ ടീമില്‍ നിന്നൊഴിവാക്കി. അര്‍ഷ്ദീപ് സിംഗ് പകരം ടീമിലെത്തി.


വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയായതെന്നാണ് റിപ്പോർട്ടുകൾ. 


എന്നാൽ ഇതേ ടൂർണമെന്റിൽ മികച്ച പ്രകടനം പുറത്തെടുത്ത മറ്റൊരു മലയാളി ബാറ്ററായ കരുൺ നായർക്കും ടീമിലിടം നേടാൻ സാധിച്ചില്ല. 

ഹാർദിക് പാണ്ഡ്യയോടൊപ്പം രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ എന്നിവരാണ് ടീമിലെ ഓൾ റൗണ്ടർമാരായുള്ളത്. 


കഴിഞ്ഞ ഏകദിന ലോകകപ്പിലുൾപ്പെടെ ടീമിലുണ്ടായിരുന്ന പേസർ മുഹമ്മദ് സിറാജ് ടീമിൽ നിന്ന് പുറത്തായി. 


ഷമി, ബുമ്ര എന്നിവരോടൊപ്പം അർഷ്ദീപ് സിങ്ങാണ് മറ്റൊരു പേസറായി ടീമിലുള്ളത്. കുൽദീപ് യാദവാണ് ടീമിലെ സ്പിന്നർ.

kohli icc

ചാംപ്യൻസ് ട്രോഫിയിലേക്കായി പ്രഖ്യപിച്ച ടീം തന്നെയായിരുക്കും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലും ഇറങ്ങുക. ഇവരോടൊപ്പം ഹർഷിത് റാണയും ഇംഗ്ലണ്ടിനെതിരെ ഇറങ്ങും.

ഇന്ത്യൻ ടീം 

രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, യശസ്വി ജയ്സ്വാൾ.

Advertisment