Advertisment

ബിസിസിഐ അന്താരാഷ്ട്ര വനിത ക്രിക്കറ്റര്‍ പുരസ്‌കാരം സ്മൃതി മന്ദാനക്ക്

ഇത് മൂന്നാം തവണയാണ് താരം പുരസ്കാരം സ്വന്തമാക്കുന്നത്. 

New Update
smriti mandhana1

മുംബൈ: ബിസിസിഐ യുടെ 2025-ലെ മികച്ച അന്താരാഷ്ട്ര വനിതാ ക്രിക്കറ്റര്‍ക്കുള്ള പുരസ്‌കാരം വനിതാ താരം സ്മൃതി മന്ദാനയ്ക്ക്. ഇത് മൂന്നാം തവണയാണ് താരം പുരസ്കാരം സ്വന്തമാക്കുന്നത്. 

Advertisment

ഇതിനു മുൻപ് 2021-ലും 2022-ലും ഇതേ പുരസ്‌കാരം താരം നേടിയിരുന്നു. ഏകദിനങ്ങളില്‍, 57.46 ശരാശരിയില്‍ 747 റണ്‍സ് സ്മൃതി സ്വന്തം പേരില്‍ കുറിച്ചിരുന്നു.


കഴിഞ്ഞ വര്‍ഷം നാല് ഏകദിന സെഞ്ചുറികള്‍ നേടിയത് വനിത ക്രിക്കറ്റിലെ റെക്കോര്‍ഡാണ്.


അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വനിത ഏകദിന ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേരത്തെ സ്മൃതി മന്ദാനയ്ക്ക് ലഭിച്ചിരുന്നു. 

Advertisment