മുംബൈ: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാമത്തേയും അവസാനത്തേയും ടി20 പോരാട്ടം ഇന്ന്. പരമ്പര നേടിയതിനാല്‍ ഇന്ത്യ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നേക്കും. അവസരം ലഭിക്കാത്ത താരങ്ങളെ ഒരു പക്ഷേ ഇന്ന് ഇറക്കാന്‍ സാധ്യതയുണ്ട്. 5 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1നു ഉറപ്പിച്ചാണ് ഇന്ന് ഇറങ്ങുന്നത്.
ഇന്ന് വൈകീട്ട് ഏഴ് മുതല്‍ മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട് സ്റ്റാറിലും കളി തത്സമയം കാണാം.
നാലാം പോരാട്ടത്തില്‍ ഇംഗ്ലീഷ് ഓപ്പണിങ് സഖ്യം ക്ലിക്കായെങ്കിലും പിന്നീടെത്തിയവര്‍ നിരാശപ്പെടുത്തിയത് അവരുടെ തോല്‍വിക്ക് ആക്കം കൂട്ടി. വാലറ്റത്ത് ഓവര്‍ടന്‍ പൊരുതിയതു മാത്രമായിരുന്നു നേരിയ പ്രതീക്ഷ നല്‍കിയത്.