മുംബൈ: ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിന്റെ അന്തിമ സ്ക്വാഡിനെ പ്രഖ്യാപിച്ച് ബി.സി.സി.ഐ. പരിക്കേറ്റ പേസർ ജസ്പ്രീത് ബുംറ ടീമിൽ നിന്ന് പുറത്തായത് ഇന്ത്യൻ സ്ക്വാഡിനു കനത്ത തിരിച്ചടിയായിട്ടുണ്ട്.
ഓസ്‌ട്രേലിയക്കെതിരേ കഴിഞ്ഞമാസം നടന്ന ടെസ്റ്റിനിടെയായിരുന്നു ബുംറയ്ക്ക് പുറത്ത് പരിക്കേറ്റത്. ഫിറ്റ്നസ് വീണ്ടെടുക്കാൻ സാധിക്കാതിരുന്നതോടെയാണ് താരത്തിനു പുറത്തു പോകേണ്ടി വന്നത്.
പകരം ഹർഷിത് റാണയെ ടീമിൽ ഉൾപ്പെടുത്തി. മറ്റൊരു മാറ്റം കൂടി ഇന്ത്യ വരുത്തിയിട്ടുണ്ട്. യശസ്വി ജയ്‌സ്വാളിന് പകരം സ്പിന്നർ വരുൺ ചക്രവർത്തിയെ ടീമിൽ ഉൾപ്പെടുത്തി.
ജയ്‌സ്വാൾ നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയൂട്ടാണ്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരും നോൺ ട്രാവലിംഗ് സബ്‌സ്റ്റിറ്റിയട്ടാണ്.
സ്പിന്നർ വരുണ് ചക്രവർത്തി ടീമിൽ ഇടം നേടിയിട്ടുണ്ട്. ഫെബ്രുവരി 19-നാണ് ചാമ്പ്യൻസ് ട്രോഫി മത്സരങ്ങൾ തുടങ്ങുന്നത്.