മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് സെമി ഫൈനലിൽ ഗുജറാത്ത് ജയന്റ്‌സിനെ പരാജയപ്പെടുത്തി മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍ പ്രവേശിച്ചു.
47 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് സ്വന്തമാക്കി ഗുജറാത്ത് മുംബൈയെ ബാറ്റ് ചെയ്യാൻ വിടുകയായിരുന്നു.
20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 213 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ഗുജറാത്ത് 19.2 ഓവറില്‍ 166 റണ്‍സിന് എല്ലാവരും പുറത്തായി.
മുംബൈക്കായി ഹെയ്‌ലി മാത്യൂസിന്റെ ഓൾ റൗണ്ട് മികവാണ് ഗുജറാത്തിനെ തകർത്തെറിഞ്ഞത്. മുംബൈക്ക് വേണ്ടി ഹെയ്ലി 77 റണ്‍സ് സ്വന്തമാക്കുകയും ഗുജറാത്തിന്റെ മൂന്നു വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു.
ഹെയ്‌ലിക്കൊപ്പം നതാലി സ്‌കിവറും 77 റണ്‍സ് അടിച്ചെടുത്തു. ശനിയാഴ്ച്ച നടക്കുന്ന ഫൈനലില്‍ മുംബൈ ഡല്‍ഹി കാപിറ്റല്‍സിനെ നേരിടും.