/sathyam/media/media_files/2025/06/09/UvnVf2Tx6ockUoZF1Akn.jpg)
മുംബൈ: 2025- 26 സീസണിൽ ഇന്ത്യയിൽ അരങ്ങേറാനിരുന്ന ക്രിക്കറ്റ് പോരാട്ടത്തിന്റെ വേദികളിൽ മാറ്റം വരുത്തി ബിസിസിഐ. ഡൽഹിയിൽ നടത്താനിരുന്ന മത്സരങ്ങളാണ് പുനക്രമീകരിച്ചിരിക്കുന്നത്.
ഡൽഹിയിൽ വായു മലിനീകരണ പ്രശ്‌നങ്ങൾ രൂക്ഷമാകുമെന്നു കണ്ടാണ് മാറ്റം. നവംബറിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഡൽഹിയിൽ ടെസ്റ്റ് മത്സരം കളിക്കുന്നുണ്ട്.
നവംബർ 14 മുതലാണ് പോരാട്ടം. ഈ മത്സരമാണ് മാറ്റിയിരിക്കുന്നത്. മാറ്റിവച്ച മത്സരം അതേ ദിവസം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കും.
ഒക്ടോബറിൽ ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസും തമ്മിൽ കൊൽക്കത്തയിൽ ടെസ്റ്റ് മത്സരം കളിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ മത്സരത്തിന്റെ വേദിയ ഡൽഹിയിലേക്കും മാറ്റി നിശ്ചയിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലാണ് ബിസിസിഐ പുതിയ സീസണിലെ ഷെഡ്യൂൾ പുറത്തിറക്കിയത്. നവംബറിൽ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിൽ മഞ്ഞ് കാലമാണ്.
ഈ ഘട്ടത്തിൽ ഡൽഹിയിലെ വായു മലിനീകരണം രൂക്ഷമായിരിക്കും. അത്തരമൊരു കാലാവസ്ഥയിൽ ടെസ്റ്റ് മത്സരങ്ങൾ ഡൽഹിയിൽ നടത്തുന്നത് അഭികാമ്യമല്ലെന്ന നിലപാടാണ് വേദി മാറ്റത്തിനു പിന്നിൽ.