/sathyam/media/media_files/2025/08/13/photos7-2025-08-13-23-22-37.jpg)
മുംബൈ: ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറുടെ മകനു മുംബൈ ഇന്ത്യൻസ് താരവുമായിരുന്ന അർജുൻ തെണ്ടുൽക്കറും സാനിയ ചാന്ദോക്കും തമ്മിലുള്ള വിവാഹനിശ്ചയം നടന്നതായി റിപ്പോർട്ട്.
കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഒരു സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരും മോതിരം മാറിയത്.
വിവാഹനിശ്ചയത്തെക്കുറിച്ച് ഇരുവരും ഔദ്യോഗികമായി സ്ഥിരീകരണവുമായി മുന്നോട്ട് വന്നിട്ടില്ലെങ്കിലും ഇതേക്കുറിച്ചുള്ള വാർത്തകൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
മുബൈയിലെ പ്രമുഖ വ്യവസായിയായ രവി ഘായിയുടെ കൊച്ചുമകളാണ് സാനിയ ചാന്ദോക്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിരുദം നേടിയ സാനിയ, "Mr. Paws" എന്ന പേരിൽ മുംബൈയിൽ ഒരു പെറ്റ് സലൂൺ, സ്പാ, സ്റ്റോർ എന്നിവ നടത്തുന്നുണ്ട്.
സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുനും സാനിയ ചാന്ദോക്കും ബുധനാഴ്ച (ഓഗസ്റ്റ് 13) വിവാഹനിശ്ചയം നടത്തിയെന്നും എന്നാൽ ഇതുവരെ, തെണ്ടുൽക്കർ കുടുംബം ഇതു സംബന്ധിച്ച് യാതൊരു സ്ഥിരീകരണവും നൽകിയിട്ടില്ല.
ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന അർജുൻ, ക്രിക്കറ്റിലെ തന്റെ ഓൾറൗണ്ട് മികവ് ഏറെ പ്രശസ്തമാണ്. 25 വയസ്സുകാരനായ അദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ ഗോവയെയാണ് പ്രതിനിധീകരിക്കുന്നത്.
ആര് ഈ സാനിയ ചാന്ദോക്? അർജുൻ തെണ്ടുൽക്കറുടെ പ്രതിശ്രുതവധുവിനെ പരിചയപ്പെടാം
മുംബൈയിലെ പ്രമുഖ വ്യവസായി രവി ഘായിയുടെ കൊച്ചുമകളാണ് അർജുൻ തെണ്ടുൽക്കറുടെ പ്രതിശ്രുതവധുവായ സാനിയ ചാന്ദോക്.
സാനിയ, സാന്യ ചാന്ദോക് എന്നാണ് ഇൻസ്റ്റാഗ്രാമിൽ പേര് ചേർത്തിട്ടുള്ളത്. സ്വകാര്യ അക്കൗണ്ടുള്ള ഇവർക്ക് 805 ഫോളോവേഴ്സാണുള്ളത്. സച്ചിൻ തെണ്ടുൽക്കറുടെ മകൾ സാറ തെണ്ടുൽക്കറും മകൻ അർജുൻ തെണ്ടുൽക്കറും ഇവരെ ഫോളോ ചെയ്യുന്നുണ്ട്.
ഹോസ്പിറ്റാലിറ്റി, ഫുഡ്, ഐസ്ക്രീം തുടങ്ങി വിവിധ മേഖലകളിൽ ബിസിനസ് സംരംഭങ്ങളുള്ള ഒരു പ്രമുഖ ബിസിനസ് കുടുംബത്തിൽ നിന്നാണ് സാനിയ വരുന്നത്.
ഡബ്ല്യൂവിഎസ്-ൽ നിന്ന് വെറ്ററിനറി ടെക്നീഷ്യനായി സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വ്യക്തിയാണ് സാനിയ. അവരുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജനുസരിച്ച്, 'Mr. Paws' എന്ന ഒരു പെറ്റ് സ്കിൻകെയർ ബ്രാൻഡിന്റെ സ്ഥാപക കൂടിയാണ് ഇവർ.
പൊതുരംഗത്ത് അധികം സജീവമല്ലാത്ത ഒരാളാണ് സാനിയ. എന്നാൽ, വിവാഹനിശ്ചയ വാർത്ത പുറത്തുവന്നതോടെ ആരാധകർ സാമൂഹിക മാധ്യമങ്ങളിലൂടെ ഇവർക്ക് അഭിനന്ദനങ്ങളുമായി എത്തിയിരുന്നു.
സാനിയയുടെ കുടുംബത്തിന് ഇന്റർകോണ്ടിനെന്റൽ ഹോട്ടലും ബ്രൂക്ലിൻ ക്രീമറിയും സ്വന്തമായിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേയുടെ റിപ്പോർട്ട് ചെയ്യുന്നത്.