മുംബൈ: താരലേലത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയത് അഞ്ച് താരങ്ങളെ. രോഹിത് ശര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെയാണ് ഫ്രാഞ്ചസി നിലനിര്‍ത്തിയത്.
രോഹിതും, സൂര്യയും ടീം വിട്ടേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതെല്ലാം തെറ്റാണെന്ന് തെളിയിക്കുന്ന ലിസ്റ്റാണ് മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടത്.