New Update
/sathyam/media/media_files/gOowyifD524ZbHjck29G.jpg)
ന്യൂഡല്‍ഹി: പാരീസ് ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ നേട്ടത്തിന് പിന്നാലെ ജാവലീന്‍ ത്രോ താരം നീരജ് ചോപ്ര ശസ്ത്രക്രിയക്ക് വിധേയനാകുന്നു. ഏറെ നാളായി നാഭിഭാഗത്തെ വേദന താരത്തെ അലട്ടിയിരുന്നു.
Advertisment
ശസ്ത്രക്രിയ നടത്താന്‍ മൂന്ന് മികച്ച ഡോക്ടര്‍മാരെ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ താരത്തെ ഉപദേശിച്ചിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് താരം ശസ്ത്രക്രിയ വൈകിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.