New Update
/sathyam/media/media_files/2025/03/12/hO0WgMrvBZxWPnKdI8Nq.jpg)
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ താരം സയ്യിദ് ആബിദ് അലി(83) അന്തരിച്ചു. അമേരിക്കയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ക്രിക്കറ്റിൽ അസാമാന്യ വൈദഗ്ധ്യം പുലര്‍ത്തിയ താരമായിരുന്നു സയ്യിദ് ആബിദ് അലി.
Advertisment
1967 ഡിസംബറില്‍ അഡലെയ്ഡില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു അരങ്ങേറ്റം. സയ്യിദ് ആബിദ് അലി ആദ്യ മത്സരത്തില്‍ 55റണ്‍സിന് ആറ് വിക്കറ്റ് നേടി. അതേ പരമ്പരയില്‍ തന്നെ രണ്ട് അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി.
1967 മുതല്‍ 1974 വരെ ഇന്ത്യയ്ക്കായി 29 ടെസ്റ്റുകള്‍ കളിച്ചു.
1018 റണ്‍സും 47 വിക്കറ്റുകളും നേടി. നിരവധി മത്സരങ്ങളില്‍ അദ്ദേഹം ഇന്ത്യക്കായി ബാറ്റിങിലും ബൗളിങ്ങിലും ഓപ്പണറായി. 1975ലെ ഏകദിന ലോകകപ്പിലും സയ്യിദ് ഇന്ത്യക്കായി ജേഴ്‌സിയണിഞ്ഞു.