New Update
/sathyam/media/media_files/2025/03/18/JFv6J9KQQPD7tiv7Cppv.jpg)
ന്യൂയോർക്: ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ നിന്നും സൂപ്പർ താരം ലയണൽ മെസ്സിയെ ഒഴിവാക്കി.
പൂർണമായ ഫിറ്റ്നസ് കൈവരിക്കാത്തതാണ് മെസ്സിക്ക് തിരിച്ചടിയായത്.
Advertisment
ഉറുഗ്വായ്, ബ്രസീൽ എന്നിവർക്കെതിരായ മത്സരത്തിൽ നിന്നും മെസ്സിക്ക് വിശ്രമം അനുവദിച്ചത്.
ഇന്റർമിയാമിക്കായി കളിക്കുന്നതിനിടെ താരത്തിനു പരിക്കേറ്റിരുന്നു.
നേരത്തേ പരിക്കിനെത്തുടർന്ന് ബ്രസീൽ സൂപ്പർ താരം നെയ്മറും ടീമിൽ നിന്നും പിന്മാറിയിരുന്നു.
യുവതാരങ്ങളായ നികൊളാസ് പാസ്, ബെഞ്ചമിൻ ഡോമിൻഗ്വസ്, സാന്റിയാഗോ കാസ്ട്രോ എന്നിവർ സ്ക്വാഡിൽ ഇടംപിടിച്ചിട്ടുണ്ട്. മെസ്സിയുടെ അഭാവത്തിൽ അലക്സിസ് മക്അലിസ്റ്റർ ക്യാപ്റ്റനാകും.
26 അംഗ ടീമിനെയാണ് അർജന്റീന പ്രഖ്യാപിച്ചിരിക്കുന്നത്.
തെക്കേ അമേരിക്കൻ യോഗ്യത റൗണ്ടിൽ 12 മത്സരങ്ങളിൽ നിന്നും 25 പോയന്റുമായി അർജന്റീന നിലവിൽ ഒന്നാമതാണ്.