മാഡ്രിഡ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ ബാഴ്സലോണയിലേക്ക് മടങ്ങി എത്തുന്നതു സംബന്ധിച്ചു റിപ്പോർട്ടുകൾക്ക് മറുപടിയായി ബാഴ്സലോണ സ്പോർട്ട്സ് ഡയറക്ടർ രംഗത്ത് .
ബാഴ്സലോണ വിട്ട് പിഎസ്ജിയിലേക്കും സൗദി ക്ലബ് അല്‍ ഹിലാലിലേക്കും പോയ നെയ്മര്‍ നിലവില്‍ ബാല്യകാല ക്ലബായ ബ്രസീല്‍ ടീം സാന്റോസിലാണ് കളിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ നെയ്മര്‍ ബാഴ്‌സലോണയിലേക്ക് മടങ്ങി വരുമെന്ന തരത്തില്‍ വാര്‍ത്തകളുണ്ടായിരുന്നു. വിഷയത്തില്‍ നിജസ്ഥിതി പറയുകയാണ് ബാഴ്‌സലോണ സ്‌പോർട്ടിങ് ഡയറക്ടര്‍ ഡെക്കോ.
നിലവിലെ ബാഴ്‌സലോണ സാഹചര്യത്തില്‍ നെയ്മറെ എത്തിക്കാനുള്ള ആലോചന ഇല്ല. സാമ്പത്തികം മാത്രമല്ല അതിന്റെ ഘടകം. അദ്ദേഹം സാന്റോസില്‍ സംതൃപ്തനാണ്. അദ്ദേഹം ആസ്വദിച്ചു തന്നെ കളിക്കുന്നു. മാത്രമല്ല ബ്രസീല്‍ ദേശീയ ടീമിനു അദ്ദേഹത്തെ വേണമെന്നും ഡെക്കോ പറഞ്ഞു.