New Update
/sathyam/media/media_files/g6MXsUWC9SiIDpkxdLCb.webp)
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര ഫൈനലില്‍. സീസണിലെ മികച്ച പ്രകടനത്തോടെയാണ് നീരജ് ഫൈനൽ ഉറപ്പിച്ചത്.
Advertisment
88.77 മീറ്റര്‍ ദൂരമെറിഞ്ഞ് യോഗ്യത റൗണ്ടിലെ ആദ്യശ്രമത്തിലാണ് നീരജിന്റെ ഫൈനല്‍ പ്രവേശനം. നീരജ് ഒളിമ്പിക്സ് ചാമ്പ്യനും ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളിമെഡല്‍ ജേതാവുമാണ്.
ലുസൈല്‍ ഡയമണ്ട് ലീഗില്‍ 87.66 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ എത്തിച്ചത്. ജാവലിനില്‍ 90 മീറ്റര്‍ റെക്കോര്‍ഡ് നേടുകയെന്നാതാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ പറഞ്ഞിരുന്നു.