New Update
/sathyam/media/media_files/oSqD7FRjtvtrLV8YEY3D.jpg)
കൊളംബോ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ശ്രീലങ്കൻ ക്രിക്കറ്റ് താരം നിരോഷൻ ഡിക്ക്‌വെല്ലയെ സസ്പെൻഡ് ചെയ്തു. അടുത്തിടെ സമാപിച്ച ലങ്ക പ്രീമിയർ ലീഗ് (എൽപിഎൽ) സീസണിനിടെയാണ് ശ്രീലങ്കൻ ഉത്തേജക വിരുദ്ധ ഏജൻസി (എസ്എൽഎഡിഎ) പരിശോധന നടത്തിയത്.
Advertisment
ലോക ഉത്തേജക വിരുദ്ധ ഏജൻസിയുടെ (വാഡ) മാർഗനിർദേശങ്ങൾ ഡിക്ക്‌വെല്ല പാലിച്ചിട്ടില്ലെന്ന് കണ്ടെത്തി. വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഡിക്ക്‌വെല്ല എല്‍പിഎല്ലില്‍ ഗാലെ മാർവൽസിൻ്റെ ക്യാപ്റ്റനും കൂടിയാണ്. 2023 മാർച്ചിലാണ് അദ്ദേഹം ദേശീയ ടീമിനായി അവസാനമായി കളിച്ചത്.